'പൂക്കളിലും മുകുളങ്ങളിലും അനുഗ്രഹവും നവത്വവും ചൊരിയുന്ന മഴയും മഞ്ഞും പോലെയാണ് ദൈവസ്മരണ, അത് അവയെ പുനരുജ്ജീവിപ്പിക്കുകയും പുതുക്കപ്പെട്ട മനോജ്ഞതയും സുഗന്ധവും നേടാൻ കാരണമാക്കുകയും ചെയ്യുന്നു.'
- ബഹായി ലിഖിതങ്ങളില്‍ നിന്ന്
മതത്തിലും രാജ്യത്തിലുമുള്ള ജനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ എല്ലാവരെയും തുല്യരായി ആശ്ലേഷിച്ചു പിടിക്കുന്ന ഹൃദ്യമായ സ്നേഹം വളർത്തുന്ന ഒരു കൂട്ടായ സ്ഥലമാണിത്. മുഴുവൻ പ്രപഞ്ചത്തിന്‍റെയും മാനവ സമൂഹത്തിന്‍റെയും സൃഷ്ടാവായ ഏകദൈവത്തിന് ഈ സൗധം സമർപ്പിച്ചിരിക്കുന്നു.
ബഹായി ധര്മ്മത്തിന്‍റെ ലിഖിതങ്ങളില്‍ പറയുന്നത് ‘ദൈവം അവന്‍റെ അന്തസത്തയെ പറ്റി അറിയാന്‍ പറ്റാത്ത ഒന്നാണ്, എങ്കിലും യുഗങ്ങളിലൂടെ മാനവ സമൂഹത്തെ നയിക്കാനും വിദ്യാഭ്യാസം നല്കാനും ദൈവാവതാരങ്ങള്‍ അല്ലെങ്കില്‍ ദിവ്യ അവതാരങ്ങളുടെ പരമ്പരയെ അയക്കുന്നു‘ എന്നാണ്.
ഈ ക്ഷേത്രം വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. നമ്മുടെ സ്രഷ്ടാവുമായി ആശയവിനിമയം നടത്താനുള്ള ആഗ്രഹം പ്രാര്ത്ഥനയിലൂടെ പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഇടം അത് പ്രദാനം ചെയ്യുന്നു, അത് “ആത്മാവും സൃഷ്ടാവുമായി നേരിട്ടുള്ളതും, ഒഴിച്ചുകൂടാനാവാത്തതും മധ്യസ്ഥതയുമില്ലാതെയുള്ള ആത്മീയ സംഭാഷണമാണ് “. ആത്മീയമായും ഭൗതികമായും അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹ ജീവിതത്തിന്‍റെ അടിസ്ഥാനഘടകമായ കൂട്ടായ ആരാധനയുടെ പ്രാധാന്യത്തെ ഇത് വീണ്ടും അടിവരയിടുന്നു. കൂടാതെ ആരാധനാലയത്തിലുള്ള പ്രാര്ത്ഥനാ സേവനങ്ങള്‍ സാർവ്വത്രിക എല്ലാവരെയും ഹൃദയവും മനസ്സും തുറന്നു ദൈവവചനങ്ങളിലേക്ക് ഉയരുന്നതിനായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
പ്രാര്ത്ഥന ആരാധനാലയത്തില് ഒരു പ്രധാന തത്വമാണെങ്കിലും ഈ ആരാധനായാല് ഉണ്ടാകുന്ന ആന്തരികമാറ്റത്തിന്‍റെ പുറമെയുള്ള പ്രകടനമായി മനുഷ്യരാശിയോടുള്ള സേവനത്തെ കണക്കാക്കുന്നു. വീടുകളിലും പരിസരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കൂട്ടായ ആരാധന, മറ്റുള്ളവരെ സേവിക്കാനുള്ള വ്യക്തികളുടെ കഴിവ് വളര്ത്തുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയ, കൂടാതെ, മനുഷ്യത്വത്തിന്‍റെ ഏകത്വത്തിന്‍റെ തത്വം ഉള്ക്കൊള്ളുന്ന സമൂഹ ജീവിതത്തിന്‍റെ ഒരു മാതൃക : മാനവികതയുടെ ഉന്നമനത്തിനായി നടത്തുന്ന ഇത്തരം പ്രവൃത്തികളിലൂടെയാണ് സേവന മനോഭാവം പ്രകടിപ്പിക്കുന്നത് . ഈ രീതിയില്‍, ഒരു ആരാധനാലയം സാമൂഹികവും ശാസ്ത്രീയവും വിദ്യാഭ്യാസപരവും മാനുഷികവുമായ സേവനങ്ങളുടെ ഒരു കേന്ദ്രമായി വിഭാവനം ചെയ്യപ്പെടുന്നു. അത് ‘ദൈവത്തെ പരാമര്ശിക്കുന്ന പ്രഭാത–സ്ഥലം‘ എന്ന തലക്കെട്ടിന് അനുസൃതമായി പ്രവര്ത്തിക്കുന്നു.
1986ല്‍ പൊതു ആരാധനയ്ക്കായി സമര്പ്പിക്കപ്പെട്ട ഈ ബഹായി ആരാധനാലയം ഇന്ത്യയിലെ ബഹായികളുടെ ദേശീയ ആത്മീയ സഭയുടെ സ്വത്താണ്.
സമൂഹങ്ങളുടെ ആത്മീയവും സാമൂഹികവും ഭൗതികവുമായ പുരോഗതിക്കുള്ള കേന്ദ്രം