ബഹായി ആരാധനാലയം

ക്ഷേത്രവും സമൂഹവും

ആരേയും അപരിചിതരായി കാണരുത്; പകരം എല്ലാ മനുഷ്യരെയും സുഹൃത്തുക്കളായി കാണുക, എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇത്തരത്തിൽ നോട്ടം ഉറപ്പിക്കുമ്പോൾ സ്നേഹവും ഐക്യവും ദുഷ്കരമായി വരൂ... കാരണം ഓരോ സൃഷ്ടിയും ദൈവത്തിന്‍റെ അടയാളമാണ്, ദൈവത്തിന്‍റെ കൃപയും അവന്‍റെ ശക്തിയും കൊണ്ടാണ് ഓരോരുത്തരും ലോകത്തിലേക്ക് ചുവടുവെച്ചത്; അതുകൊണ്ട് അവര്‍ അപരിചിതരല്ല, കുടുംബത്തിലുള്ളവരാണ്. അന്യരല്ല, സുഹൃത്തുക്കളാണ്, അതുപോലെ പരിഗണിക്കപ്പെടണം. '

-അബ്ദുൾബഹ'

ഏകദേശം നാല് പതിറ്റാണ്ടുകളായി ബഹായി ആരാധനാലയം എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ മതം, ദേശീയത, ജാതി, ലിംഗഭേദം, വംശം എന്നിവ പരിഗണിക്കാതെ സ്വാഗതം ചെയ്യുന്നത്എല്ലാ മനുഷ്യരാശിയുടെയും ഏക സ്രഷ്ടാവിന് അവരുടെ നിശബ്ദ പ്രാർത്ഥനകൾ സമർപ്പിക്കാനാണ്.”

ആരാധനയ്ക്കും ഐക്യത്തിന്‍റെ പ്രകടനത്തിനുമായ സ്ഥലത്തിന് എന്നതിലുപരി, ആരാധനാലയം അല്ലെങ്കിൽ ക്ഷേത്രം അറിയപ്പെടുന്നത് സമീപത്തുള്ളതും ദൂരെയുള്ളതുമായ സമൂഹങ്ങളുടെ ആത്മീയവും സാമൂഹികവും ഭൗതികവുമായ പുരോഗതിയുടെനാഡീകേന്ദ്രം‘”കൂടിയാണ്.

കുട്ടികള്ക്കും കൗമാരക്കാര്ക്കും  ആത്മീയവും ധാര്മ്മികവുമായ വിദ്യാഭ്യാസത്തിനായുള്ള പരിപാടികളും യുവാക്കളും മുതിര്ന്നവരും അവരുടെ ജീവിതത്തിൽ ആത്മീയ ത ത്വങ്ങൾ എങ്ങനെ പ്രയോഗിക്കാമെന്ന് ആസൂത്രിതമായി പര്യവേക്ഷണം ചെയ്യുന്ന പഠന സംഘങ്ങളും അതിന്‍റെ ചുറ്റുപാടിൽ നടക്കുന്നു.   അവരുടെ സ്വന്തം വികസനത്തിന്‍റെ ചുമതല ഏറ്റെടുക്കുന്നതിനുള്ള ശേഷി വളർ ത്തിയെടുക്കാ ശ്രമിക്കുന്ന ജനസമൂഹത്തിനായി ഒരു വിദ്യാഭ്യാസ പ്രക്രിയയെ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ക്ഷേത്രം മാറിയിരിക്കുന്നു പരിപാടികളുടെ ബിരുദധാരികൾ ഇപ്പോൾ തങ്ങളുടെ സമൂഹങ്ങളുടെ ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ മുൻനിരയിലാണ്, അവരുടെ യുവതലമുറയെ പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും, അവരുടെ സമൂഹത്തിലെ സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളെക്കുറിച്ച് പ്രാദേശിക അധികാരികളുമായും സ്ഥാപനങ്ങളുമായും അർത്ഥവത്തായ സംഭാഷണത്തിൽ ഏർപ്പെടുകയും മാറ്റത്തിനായുള്ള സാമൂഹിക പ്രവർത്തനം ഏറ്റെടുക്കുകയും ചെയ്യുന്നു.

കൂടാതെ, വർഷങ്ങളായി, സമൂഹത്തിന്‍റെ സംവാദങ്ങളിലെ പങ്കാളിത്തമെന്ന നിലയി നാഗരികതയുടെ പുരോഗതിക്ക് സംഭാവന നല്കാനുള്ള അതിന്‍റെ ശ്രമത്തിന്‍റെ ഒരു വശം ബഹായി സമൂഹം പരാമർശിക്കുന്നുസ്ത്രീപുരുഷ സമത്വം, സമൂഹത്തിൽ മതം നിർവ്വഹിക്കേണ്ട ക്രിയാത്മകമായ പങ്ക്, സാമൂഹിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ തുട ർച്ചയായി നടക്കുന്ന സംവാദങ്ങളുടെ വേദിയായി ക്ഷേത്രപരിസരത്തുള്ള ഇൻഫ ർമേഷ സെന്‍റെർ പ്രവർത്തിക്കുന്നുഇന്ത്യയിലെ ബഹായികളുടെ പൊതുകാര്യ കാര്യാലയം ആണ് ഇവ സംഘടിപ്പിക്കുന്നത്.