ബഹായി ആരാധനാലയം

സന്ദർശനത്തിനായി

സന്ദർശന സമയം

The Bahá’í House of Worship will be open from Tuesday to Sunday from 8:30 am to 6:00 pm. Mondays will be closed.

പ്രാർത്ഥന സേവന സമയം

പ്രാർത്ഥനാ വേളയിൽ വിവിധ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രാർത്ഥനകളും കുറിപ്പുകളും വായിക്കുന്നു. പ്രാർത്ഥനാ സമയത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രാർത്ഥന അവസാനിക്കുന്നത് വരെ ഹാളിന്‍റെ പുറത്തേക്കുള്ള വാതിൽ അടച്ചിരിക്കും.ഓരോ പ്രാർത്ഥന സെഷന്‍റെയും സമയം  10-15 മിനിറ്റ് വരെ ആയിരിക്കും.

സമയം: 10 am, 12 pm, 3 pm, 5 pm

*ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രാർത്ഥനാലയം അടച്ചിട്ടിരിക്കും

സംഘങ്ങളായി സന്ദർശനത്തിനുള്ള അപേക്ഷ

ബഹായി ആരാധനാലയം സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന 10 പേരടങ്ങുന്ന സന്ദർശകർ സന്ദർശനത്തിന് മുമ്പ്  ഫോം പൂരിപ്പിക്കേണ്ടതാണ്.

  • നിങ്ങളുടെ സന്ദർശനത്തിന് മൂന്ന് ദിവസം മുമ്പെങ്കിലും ഒരു അപേക്ഷ നൽകേണ്ടതാണ്
  • ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ സന്ദർശനത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല.
  • നിങ്ങളുടെ അഭ്യർത്ഥന ലഭിച്ചുകഴിഞ്ഞാൽ, സ്ഥിരീകരണത്തിനായി നിങ്ങളെ ബന്ധപ്പെടും.
  • എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ, അപ്പോയി മെന്‍റെ റദ്ദാക്കാനുള്ള അവകാശം ക്ഷേത്രഭരണാധികാരികളിൽ നിക്ഷിപ്തമാണ്.

വഴി

സൗത്ത് ഡൽഹിയിലെ കൽക്കാജിയിലെ ബഹാപൂരിന്‍റെ  സമീപപ്രദേശത്താണ് ബഹായി ആരാധനാലയം സ്ഥിതി ചെയ്യുന്നത്. പാർക്കിoഗിനായി പ്രധാന ഗേറ്റിന് എതിർവശത്തുള്ള ഡിഡിഎ പാർക്കിംഗ് സൗകര്യം ഉപയോഗിക്കാവുന്നതാണ് .ഇവിടെ എത്തിച്ചേരുന്നതിനായി താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

മെട്രോ മാർഗം

The nearest metro stations are:

  • കൽക്കാജി മന്ദിർ മെട്രോ സ്റ്റേഷൻ, വയലറ്റ്, മജന്ത ലൈൻ മെട്രോ സർവീസ്ഇവിടെ നിന്ന് ആരാധനാലയത്തിലേക്ക് കാൽനടയായി 5 മിനിറ്റ്.
  • ഓഖ് NSIC സ്റ്റേഷൻ, മജന്ത ലൈൻ മെട്രോ സർവീസ്ഇവിടെ നിന്ന് ആരാധനാലയത്തിലേക്ക് കാൽനടയായി 5 മിനിറ്റ് .
 
എയർപോർട്ടിൽ നിന്ന്
  • ബഹായ് ആരാധനാലയം ഡൽഹി IGI എയർപോർട്ടിൽ നിന്ന് 16.6 കിലോമീറ്റർ അകലെയാണ്. ഇവിടെ നിന്നും ആരാധനാലയത്തിലേക്ക് കാറിൽ ഏകദേശം 45 മിനിറ്റ് ദൂരം ഉണ്ട്. എയർപോർട്ടിൽ നിന്നും ലൊക്കേഷനിലേക്ക് എത്തിച്ചേരുന്നതിനായി വിമാനത്താവളത്തിൽ നിന്നുള്ള പ്രീപെയ്ഡ് ക്യാബ് സേവനങ്ങളോ അല്ലെങ്കിൽ സ്വകാര്യ ഗതാഗതമോഉപയോഗിക്കാം
  • ഡൽഹിയിലെ IGI എയർപോർട്ടിലെ ടെർമിനൽ 1- നിന്ന് ബൊട്ടാണിക്കൽഗാർഡനിലേക്കുള്ള മജന്തലൈൻ മെട്രോ വഴി NSIC ഓഖ്ല മെട്രോ സ്റ്റേഷനിൽ ഇറങ്ങി650 മീറ്റർ നടന്ന് ബഹായി ആരാധനാലയമായ ലോട്ടസ് ടെമ്പിളിൽ എത്തിച്ചേരാം.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന്
  • ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് 16.6 കിലോമീറ്റർ അകലെയാണ് ലോട്ടസ് ടെമ്പിൾ.ടാക്സിക്യാബിലോ ഓട്ടോറിക്ഷയിലോ ഏകദേശം 40 മിനിറ്റ് ദൂരം സഞ്ചാരിച്ചാൽ ഇവിടെ എത്തിച്ചേരാനാകും .
  • ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് സെൻട്രൽ സെക്രട്ടേറിയറ്റിലേക്കുള്ള യെല്ലോ ലൈൻ മെട്രോയിൽ കയറി, വയലറ്റ് ലൈനിലേക്ക് മാറി, കൽക്കാജിമെട്രോ സ്റ്റേഷനിൽ ഇറങ്ങി, ഏകദേശം 650 മീറ്റർ നടന്നാൽ ലോട്ടസ് ടെമ്പിളിൽ എത്തിച്ചേരാം.

പൊതുവായ കാര്യങ്ങൾ

Maintain physical distance.

Wear a mask at all times.

Thermal screening will be done at the entrance.

Do not touch the railings.

പ്രാർത്ഥനാ ഹാളിൽ ചെരുപ്പ് ധരിക്കുന്നത് അനുവദനീയമല്ല. ഷൂ റൂമിൽ ഷൂസ് നിക്ഷേപിക്കാം

വീൽചെയറുകൾ മെയിൻ ഗേറ്റിൽ ലഭ്യമാണ്.

പുകവലി അനുവദനീയമല്ല .

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും അടച്ചിടും.

ഭക്ഷണപാനീയങ്ങൾ പരിസരത്ത് അനുവദനീയമല്ല.

വലിയ ബാഗേജുകൾ പരിസരത്ത് അനുവദിക്കില്ല.

പ്രാർത്ഥനാ ഹാളിലും ഇൻഫർമേഷൻ സെന്‍റെറിലും ഒഴികെ ഫോട്ടോഗ്രാഫി അനുവദനീയമാണ്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് മുൻകൂർ അനുമതി ആവശ്യമാണ്.

പ്രധാന കെട്ടിടത്തി ന്‍റെ  ചുവട്ടിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഓഫീസിൽ നിന്നും ക്ഷേത്രത്തിൽ വെച്ച് നഷ്ടപ്പെട്ടതും കണ്ടെടുത്തതുമായ വസ്തുക്കൾ ലഭിക്കുന്നതാണ് .

1986 ഡിസംബറിൽ ബഹായി ആരാധനാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അന്ന് മുതൽ ദിവസവും ആയിരക്കണക്കിന് ആളുകൾ ആരാധനാലയം സന്ദർശിക്കുന്നു. സന്ദർശകർ സമാധാനവും ശാന്തമായ അന്തരീക്ഷവും ആസ്വദിക്കുമ്പോൾ, ഇത്തരമൊരു ആരാധനാലയം പണിയാനായി പ്രചോദിപ്പിച്ചത് എന്താണെന്ന് പലരും അന്വേഷിക്കുന്നു. തൽഫലമായി, ബഹായി ആരാധനാലയത്തെക്കുറിച്ചും ബഹായി വിശ്വാസത്തെക്കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഫർമേഷൻ സെ ന്‍റെർ രൂപകൽപ്പന ചെയ്തു.

ഇൻഫർമേഷൻ സെന്‍റെർ അത്യാധുനിക സവിശേഷതകൾക്കനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഫോട്ടോ പാനലുകൾ, വാചകങ്ങൾ , സിനിമകൾ എന്നിവയുടെ രൂപത്തിൽ ബഹായി വിശ്വാസത്തി ന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടം വഴി ലഭിക്കുന്നു. ഇൻഫർമേഷൻ സെ ന്‍റെറിൽ ഒരു സന്ദർശക ഗാലറി ഉണ്ട്. ഗാലറിയിൽ നിന്നും ബഹായി വിശ്വാസത്തി ന്‍റെ ചരിത്രം, അതിന്‍റെ തത്വങ്ങൾ , ലോകമെമ്പാടുമുള്ള ബഹായികൾ ഏറ്റെടുത്ത സാമൂഹികസാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.

കൂടാതെ, വർഷങ്ങളായി, സമൂഹത്തിന്‍റെ പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിലൂടെ നാഗരികതയുടെ പുരോഗതിക്ക് സംഭാവന നൽകാൻ ബഹായി സമൂഹം ശ്രമിക്കാറുണ്ട്. സ്ത്രീപുരുഷ സമത്വം, സമൂഹത്തിൽ മതം നിർവഹിക്കേണ്ട ക്രിയാത്മകമായ പങ്ക്, സാമൂഹിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലെ ബഹായികളുടെ പൊതുകാര്യാലയം നടത്തികൊണ്ടിരിക്കുന്ന പ്രഭാഷണങ്ങളുടെ വേദിയായി ഇൻഫർമേഷൻ സെന്‍റെർ പ്രവർത്തിക്കുന്നു.