ആരാധനയും സേവനവും

“... നിങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ മനോഹരമായ പ്രാര്‍ത്ഥനകളാകാന്‍ പരിശ്രമിക്കുക”'

- 'അബ്ദുള്‍ ബഹ

ബഹായികള്വിശ്വസിക്കുന്നത് മനുഷ്യരാശി നിലവില്ഒരു അതുല്യമായ ചരിത്ര നിമിഷത്തിലാണ് എന്നാണ്. അത്  ഇന്ന് കൂട്ടായ പക്വതയുടെ പടിവാതില്ക്കല്എത്തിനില്ക്കുന്നു. മനുഷ്യരാശി അതിന് അനിവാര്യമായ ഏകത്വത്തെ പറ്റി തിരിച്ചറിയുമ്പോള്പരസ്പരാശ്രിത ലോകത്തിന് അനുയോജ്യമായ പുതിയ ഘടനകളിലേക്ക് വിവര്ത്തനം ചെയ്യപ്പെടുന്നു . ആരാധന ഉള്പ്പെടെയുള്ള  മനുഷ്യ ജീവിതത്തിന്‍റെ എല്ലാ വ്യത്യസ്ത  പ്രക്രിയകളും എങ്ങനെ മനസ്സിലാക്കപ്പെടുന്നു എന്നതില് വിശ്വാസത്തിന്  സ്വാധീനമുണ്ട്. മനുഷ്യരാശിയുടെ ഏകത്വത്തെക്കുറിച്ചുള്ള   ദര്ശനത്തില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട്, ബഹായികള്ആത്മീയമായും ഭൗതികമായും അഭിവൃദ്ധി പ്രാപിച്ച ഒരു പുതിയ ആഗോള നാഗരികത കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യാന്ശ്രമിക്കുന്നു.

ബഹായികള്അവരുടെ വ്യക്തിപരവും സമൂഹപരവുമായ പരിശ്രമങ്ങളില്ഭക്തിയുടെയും  പ്രാര്ത്ഥനയുടെയും ചൈതന്യം  പ്രകടിപ്പിക്കുകയും സമൂഹത്തി ന്‍റെ   ഉന്നമനത്തിനായുള്ള പ്രവര്ത്തനങ്ങളില്‍  ഏര്പ്പെടുകയും ചെയ്യുന്നു. സന്ദര്ഭത്തില്‍, ആരാധനയെ സേവനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്, കാരണം സമൂഹത്തിനായുള്ള സേവനമാണ് ദൈവത്തോടുള്ള ഭക്തിയും അവനോടുള്ള  സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള വഴി.

ഇന്ത്യയിലുടനീളമുള്ള  സമൂഹങ്ങളിലും, ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിലുംബഹായി പ്രബോധനങ്ങളാല്‍  പ്രചോദിതരായ ആളുകള്സ്രഷ്ടാവുമായുള്ള ബന്ധം തീവ്രമാക്കുന്നതിനും ഒപ്പം വിശുദ്ധ തിരുവെഴുത്തുകളിലെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന വാക്കുകളെ പറ്റിയുള്ള അര്ത്ഥവത്തായ സംഭാഷണങ്ങളില്ഏര്പ്പെടുന്നതിനുമായി ഭക്തിയോഗങ്ങള്ക്കായി പതിവായി ഒത്തുചേരുന്നുകൂട്ടായ ആരാധനയും വിശുദ്ധ ലിഖിതങ്ങളുടെ പഠനവും ദൈവിക വചനങ്ങളുടെ സ്വാധീനം മറ്റുള്ളവരുമായി സംഭാഷണങ്ങളുടെ രൂപത്തിലോ, കുട്ടികളുടെ ധാര്മ്മിക വിദ്യാഭ്യാസത്തിനായുള്ള ക്ലാസുകളിലൂടെയോ, ജൂനിയര്യുവാക്കളുടെ ക്ലാസുകളിലൂടെയോ യുവാക്കള്ക്കും മുതിര്ന്നവര്ക്കും വേണ്ടിയുള്ള സ്റ്റഡി സര്ക്കിളുകളിലൂടെയോ പങ്കിടാനുള്ള ശ്രമങ്ങളിലേക്ക് നയിക്കുന്നു. മറ്റുള്ളവര്ക്ക് ആത്മീയ വിദ്യാഭ്യാസം നല്കുന്നതിനായി രീതിയിലുള്ള ആരാധനയിലും സേവനത്തിലും ഏര്പ്പെട്ടിരിക്കുന്ന  ബഹായി സമൂഹത്തിലെ അംഗങ്ങള്‍, ഈ ദൈവിക  വചനങ്ങളുടെ പരിഷ്ക്കരണ സ്വാധീനം ചുറ്റുമുള്ള വര്ദ്ധിച്ചുവരുന്നവരിലേക്ക് വ്യാപിപ്പിക്കാന്സഹായിക്കുന്നു. കൂടാതെ അവരുടെ  സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കുവേണ്ടിയുള്ള  പദ്ധതികളെ  പ്രചോദിപ്പിക്കുകയും ചെയ്യുന്നു .

ആരാധനയും സേവനവും ഇഴചേര്ന്നിരിക്കുന്ന സമൂഹ ജീവിതത്തിന്‍റെ  മേല്പ്പറഞ്ഞ സന്ദര്ഭത്തിലാണ്  ബഹായി ആരാധനാലയത്തിന്‍റെ  പങ്ക് നന്നായി മനസ്സിലാക്കാന്കഴിയുന്നത്. മഷ്റിഖുൽഅദ്ഖർ   അതായത്ദൈവത്തെ പരാമര്ശിക്കുന്ന  പ്രഭാത സ്ഥലം‘ –എന്നറിയപ്പെടുന്ന  ഇവിടെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്ഒരുമിച്ച് പ്രാര്ത്ഥിക്കാനും ധ്യാനിക്കാനും അവരുടെ സ്രഷ്ടാവുമായി ആശയവിനിമയം നടത്താനും ഒത്തുചേരുന്നു. കൂടാതെ ആരാധനാലയം വിശ്വാസികളെ, ഭക്തിയുടെ ചൈതന്യത്തെ സേവനത്തിലേക്ക് വിവര്ത്തനം ചെയ്യുന്നതിനായി പ്രചോദിപ്പിക്കുന്നു. ഓരോ ബഹായി ആരാധനാലയവും സാമൂഹികവും മാനുഷികവും വിദ്യാഭ്യാസപരവും ശാസ്ത്രീയവുമായ ഉദ്യമങ്ങളെ  അതിന്‍റെ  അടിസ്ഥാനമായുള്ളആശ്രിതത്വത്തിലൂടെ പിന്തുണയ്ക്കുന്നതിനു വേണ്ടിയുള്ളതാണ്.

'ബഹാഉള്ള പ്രസ്താവിച്ച അടിസ്ഥാന തത്വം... ദൈവിക വെളിപാട് തുടര്‍ച്ചയായതും പുരോഗമനപരവുമായ പ്രക്രിയയാണ്. ലോകത്തെ എല്ലാ മഹത്തായ മതങ്ങളും ഉത്ഭവിച്ചത് ദൈവത്തില്‍ നിന്നാണ്. അവയുടെ അടിസ്ഥാന തത്വങ്ങള്‍ പൂര്‍ണ്ണമായും ഒന്നാണ്. അവരുടെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും ഒന്നുതന്നെയാണ്. കൂടാതെ അവരുടെ പ്രബോധനങ്ങള്‍ ഒരു സത്യത്തിന്‍റെ പല മുഖങ്ങളാണ്....'

- ബഹായി ലിഖിതങ്ങളില്‍ നിന്ന്

എല്ലാ മതങ്ങള്‍ക്കും പൊതുവായ ഒരു അടിത്തറ ആണെന്ന്  അടിത്തറ ണെന്ന് ബഹായികൾ വിശ്വസിക്കുന്നു. മനുഷ്യരാശിയിലേക്കുള്ള എല്ലാ ദൈവിക വെളിപ്പെടുത്തലുകളും ഒരേ ദൈവിക ഉറവിടത്തിൽ നിന്നാണ് വന്നത്, അവ ഒരേ വിദ്യാഭ്യാസ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഓരോ മതവും അതിന്‍റെ ചരിത്രത്തിലും പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു എങ്കിലും എല്ലാ മതങ്ങളുടെയും ആത്മീയവും ധാർമ്മികവുമായ  പ്രബോധനങ്ങളുടെ കാതൽ ഒന്നാണ്. എല്ലാ മതങ്ങളും മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ധാർമ്മികവും ആത്മീയവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഈ കഴിവുകളാൽ സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന്‍റെ ക്ഷേമം മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടിവന്നതാണ്. വ്യത്യസ്ത മതങ്ങളുടെ പ്രബോധനങ്ങളും നിയമങ്ങളും ആചാരങ്ങളും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തെയും സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി വ്യത്യസ്തമാണെങ്കിലും, ആത്യന്തികമായി അവ മനുഷ്യരാശിയുടെ കൂട്ടായ പക്വതയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരേ  ലക്ഷ്യം നിറവേറ്റുന്നതായി കാണാൻ കഴിയും. മതത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ ധാരണ എല്ലാ മതങ്ങളിലെയും ആളുകൾക്ക് നാഗരികതയുടെ പുരോഗതിക്കായി പരിശ്രമിക്കുന്നതിന് ആവശ്യമായ പൊതുവായ ഒരു  ആത്മീയ അടിത്തറ നൽകുന്നു.

“...ഐക്യത്തിന്‍റെ കൂടാരം ഉയർന്നിരിക്കുന്നു; നിങ്ങള്‍ അന്യോന്യം അന്യന്മാരായി കാണരുത് . നിങ്ങള്‍ എല്ലാവരും ഒരു വൃക്ഷത്തിന്‍റെ ഫലവും ഒരു ശാഖയുടെ ഇലയും ആകുന്നു”

- ബഹാഉള്ള

ബഹായി ആരാധനാലയം മാനവികതയുടെ ഏകത്വത്തിനായി സമർപ്പിക്കപ്പെട്ടതാണ്. സ്രഷ്ടാവിനോടുള്ള പ്രാർത്ഥനക്കായി ഒരുമിച്ചുകൂടാന്‍  ല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സുപ്രധാന തത്വത്തിന്‍റെ  പ്രതീകമായി ക്ഷേത്രം നിലകൊള്ളുന്നു.

നമ്മള്ഒരു മനുഷ്യ കുടുംബത്തില് പെട്ടവരാണെന്ന ബോധ്യമാണ് ബഹായി വിശ്വാസത്തിന്‍റെ കാതല്. മനുഷ്യരാശിയുടെ ഏകത്വം എന്ന ബഹാഉള്ളയുടെ തത്വമാണ് എല്ലാ ബഹായി പ്രബോധനങ്ങളുടെയും മൂലതത്വം.

ബഹായി വിശ്വാസത്തിന്‍റെ സ്ഥാപകനായ പ്രവാചകന് ബഹാഉള്ള മനുഷ്യരാശിയെ മനുഷ്യശരീരത്തോട് ഉപമിച്ചു.ഒരു മനുഷ്യശരീരത്തില് രൂപത്തിലും പ്രവർത്തനത്തിലും വൈവിധ്യമാർന്ന ദശലക്ഷക്കണക്കിന് കോശങ്ങള് ആരോഗ്യകരമായ ഒരു സംവിധാനം നിലനിർത്തുന്നതിനായി തങ്ങളുടെ പങ്ക് വഹിക്കുന്നു. ശരീരത്തിന്‍റെ  പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തത്വം സഹകരണമാണ്. അതിന്‍റെ  വിവിധ ഭാഗങ്ങ ള് വിഭവങ്ങൾക്കായി മത്സരിക്കുന്നില്ല; പകരം, ഓരോ കോശവും , അതിന്‍റെ  തുടക്കം മുതല്,തുടർച്ചയായി  ചെയ്യുന്ന പ്രക്രിയയുമായി സഹകരിക്കുന്നു.

മാനവികതയുടെ ഏകത്വത്തെ അംഗീകരിക്കുന്നത് മുൻവിധികളെ ഇല്ലാതാകുന്നത് കൂടി ആവശ്യപ്പെടുന്നു. മുൻവിധി, അത് വംശീയമോ മതപരമോ ലിംഗപരമോ ആകട്ടെ അത് പൂർണ്ണമായും ഇല്ലാതാകണം.

'പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും അവന്‍റെ അറിവിലേക്ക് നയിക്കുന്ന ഒരു വാതില്‍ മാത്രമാണ്...'

- ബഹായി ലിഖിതങ്ങള്‍

യുഗങ്ങളിലുടനീളം, മനുഷ്യർ സൃഷ്ടിയുടെ ഗാംഭീര്യത്തിലും മഹത്വത്തിലും മനോഹാരിതയിലും ആശ്ചര്യത്തോടെ ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നുപുഷ്പത്തിന്‍റെ  ദളങ്ങളുടെ ക്രമീകരണത്തില് പ്രകടമായ അതിമനോഹരമായ പൂർണ്ണത മുതല് പ്രപഞ്ചത്തിലെ താരാപഥങ്ങളുടെ സ്വഭാവത്തില് വ്യാപിക്കുന്ന നിഗൂഢ ക്രമം വരെ, ചിന്തകളുടെയും വികാരങ്ങളുടെയും മണ്ഡലത്തില് നിന്ന് ആത്മാവിന്‍റെ  സൂക്ഷ്മവും വിവരണാതീതവുമായ യാഥാർത്ഥ്യം വരെ . അസ്തിത്വലോകത്തിന്‍റെ  അതിമനോഹരമായ പൂർണ്ണതയ്ക്കും സൗന്ദര്യത്തിനും മനുഷ്യഹൃദയവും മനസ്സും കണ്ടെത്തിയ ഒരേയൊരു ഉചിതമായ പ്രതികരണം അതിന്‍റെ സൃഷ്ടിയുടെ പിന്നിലുള്ള ബുദ്ധിയെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതാണ്. ദൈവം, ഈശ്വരന്അല്ലെങ്കില് അള്ളാഹു എന്ന് വിളിക്കപ്പെടുന്ന സത്തയും ആത്മാവും തമ്മിലുള്ള ബന്ധമാണ് ലോകത്തിലെ എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമേയം. സ്നേഹബന്ധമാണ് മഹത്തായ മതങ്ങളുടെ സ്ഥാപകരെ അവരുടെ അനുയായികളുടെ മൃഗീയ പ്രവണതകളെ മാറ്റി അച്ചടക്കമുള്ളവരാക്കാനും സ്നേഹം, ഔദാര്യം, അനുകമ്പ, നീതി തുടങ്ങിയ സാമൂഹിക നിലനിനിലനിൽപിന് ആവശ്യമായ ദൈവിക ഗുണങ്ങള് ഉള്ളവരാക്കാനും സഹായിച്ചത് . ദൈവവുമായുള്ള ബന്ധം വ്യക്തിക്ക് ജീവിതത്തിന്‍റെ  അർത്ഥവും,സുരക്ഷിതത്വവും ധാർമ്മിക ദിശാബോധവും പ്രദാനം ചെയ്തുവെന്നു മാത്രമല്ല,ആളുകള് പരസ്പരം ഒരേ ദൈവത്തിന്‍റെ മക്കളായി കാണുകയും എല്ലാവരിലും ഒരേ ദൈവികഗുണങ്ങളാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും മനസിലാക്കുന്ന, മനുഷ്യരാശിയുടെ ഏകത്വത്തെക്കുറിച്ചുള്ള അവബോധത്തിന്‍റെ  അടിസ്ഥാനമായും ഇത് വർത്തിക്കുന്നു.

ദൈവത്തിന്‍റെ  യാഥാർത്ഥ്യം ഏതൊരു മർത്യമനസ്സിനും മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്ന് ബഹായി രചനകള് വിശദീകരിക്കുന്നു, എന്നിരുന്നാലും സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളിലും അവന്‍റെ  ഗുണവിശേഷങ്ങളുടെ പ്രകടനങ്ങള് നാം കണ്ടേക്കാം. യുഗങ്ങളിലുടനീളം, മനുഷ്യരാശിയെ ബോധവല്ക്കരിക്കുന്നതിനും നയിക്കുന്നതിനുമായി ദൈവത്തിന്‍റെ പ്രതീകങ്ങള് എന്നറിയപ്പെടുന്ന ദൈവിക സന്ദേശവാഹകരെ തുടർച്ചയായി അവ അയച്ചിട്ടുണ്ട്. മുമ്പൊരിക്കലും സാധ്യമല്ലാത്ത വിധം നാഗരികതയുടെ പുരോഗതിക്ക് സംഭാവന നല്കാനുള്ള കഴിവ് മുഴുവന് ജനവിഭാഗങ്ങളിലും നിക്ഷിപ്തമായിരിക്കുന്നു .

പ്രാർത്ഥനയെക്കാള്‍ മധുരമുള്ള മറ്റൊന്നും അസ്തിത്വത്തിന്‍റെ ലോകത്ത് ഇല്ല... പ്രാർത്ഥനയുടെയും യാചനയുടെയും ഈ അവസ്ഥയാണ് ഏറ്റവും അനുഗ്രഹീതമായ അവസ്ഥ.'

- ബഹായി ലിഖിതങ്ങള്‍

മനുഷ്യന്ഒരു ആത്മീയ ജീവിയാണ്. നമ്മുടെ ശരീരം ശരിയായി വികസിക്കുന്നതിന് പോഷണം ആവശ്യപ്പെടുന്നതുപോലെ, നമ്മുടെ ആത്മീയ ആരോഗ്യത്തിനുവേണ്ടി നമുക്ക് ക്രമമായ പ്രാര്ത്ഥന ആവശ്യമാണ്. പ്രാര്ത്ഥന ആത്മാവിനുള്ള ഭക്ഷണമാണ്; അത് നമ്മുടെ ഹൃദയങ്ങളില്ദൈവസ്നേഹത്തെ ആഴത്തിലാക്കുകയും അവനിലേക്ക് നമ്മെ അടുപ്പിക്കുകയും ചെയ്യുന്നു. ബഹായി ലിഖിതങ്ങളില്പറയുന്നുപ്രാര്ത്ഥനയെക്കാള്മധുരമുള്ള മറ്റൊന്നും അസ്തിത്വലോകത്തില്ഇല്ലഏറ്റവും അനുഗ്രഹീതമായ അവസ്ഥ പ്രാര്ത്ഥനയുടെയും യാചനയുടെയും അവസ്ഥയാണ്അത് ആത്മീയതയെ സൃഷ്ടിക്കുന്നുസ്വര്ഗ്ഗീയ വികാരങ്ങളെ സൃഷ്ടിക്കുന്നു, സ്വര്ഗീയ രാജ്യത്തിലേക്ക് പുതിയ ആകര്ഷണങ്ങള്ജനിപ്പിക്കുന്നു. ഉയര്ന്ന ബുദ്ധിശക്തിയുടെ സാധ്യതകള്ജനിപ്പിക്കുകയും ചെയ്യുന്നു. പ്രാര്ത്ഥനയുടെ അവസ്ഥയില്ജീവിക്കുക എന്നത് കൊണ്ട്  അര്ത്ഥമാക്കുന്നത് ഭക്തിയുടെ നിമിഷങ്ങളില്വിശുദ്ധ വാക്യങ്ങള്ഉച്ചരിക്കുക എന്നത് മാത്രമല്ല; ദിവസം മുഴുവനും നാം നമ്മുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് തിരിക്കണമെന്നു കൂടിയാണ്

പ്രാർത്ഥന ദൈവത്തോടുള്ള സ്നേഹപൂർവ്വകമായ സ്തുതിയുടെ  ഏറ്റവും ഉയർന്ന രൂപത്തിലുള്ള ശുദ്ധമായ പ്രകടനമാണ്. “യഥാർത്ഥ വിശ്വാസി , പ്രാർത്ഥിക്കുമ്പോള്‍, തന്‍റെ ആഗ്രഹങ്ങളും  ആവിശ്യങ്ങളും നിറവേറ്റാൻ ദൈവത്തോട് ആവശ്യപ്പെടാൻ  അധികം ശ്രമിക്കരുത്, മറിച്ച് അവ ക്രമീകരിക്കാനും ദൈവഹിതത്തിന് അനുസൃതമാക്കാനുമാണ് അപേക്ഷിക്കേണ്ടത് . അത്തരമൊരു മനോഭാവത്തിലൂടെ മാത്രമേ ഒരാൾക്ക് ആന്തരിക സമാധാനത്തിന്‍റെയും സംതൃപ്തിയുടെയും അനുഭവം നേടാനാകൂ, അത് പ്രാർത്ഥനയുടെ ശക്തിക്ക് മാത്രമേ നല്കാൻ കഴിയുകയുള്ളൂ . എങ്കിലും സഹായത്തിനായി നാം പലപ്പോഴും ദൈവത്തോട് അപേക്ഷിക്കുന്നതും യാചിക്കുന്നതും സ്വാഭാവികമാണ്. അത്തരം പ്രാർത്ഥനയ്ക്കുശേഷം, മുന്നോട്ടുള്ള ഏറ്റവും നല്ല വഴി എന്താണെന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. തുടർന്ന് അതിനായുള്ള ശ്രമങ്ങള് സ്ഥിരീകരിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുക . ദൈവത്തിന്‍റെ കാരുണ്യത്തിൽ നാം പൂർണ്ണമായി ആശ്രയിക്കുകയും നമുക്ക് ഏറ്റവും നല്ലത് അവന്നല്കുമെന്ന് ഉറപ്പുണ്ടായിരിക്കുകയും വേണം.

ഐക്യത്തിന്‍റെ പ്രകാശം ഭൂമിയെ മുഴുവൻ ആവൃതമാക്കട്ടെ “ദൈവത്തിന്‍റെ താണ് രാജ്യം” എന്നത് സർവ്വ മനുഷ്യരുടെയും നെറ്റിയിൽ പതിയാനിടയാകട്ടെ”

- ബഹാഉള്ള

ദൈവമേ,എന്‍റെ ദൈവമേ, അങ്ങയുടെ സേവകരുടെ ഹൃദയങ്ങളെ ഒന്നാക്കുകയും അവിടുത്തെ മഹോദ്ദേശം അവർക്കായി വെളിപ്പെടുത്തുകയും ചെയ്യേണമേ. അങ്ങയുടെ ഉപദേശങ്ങളെ അവർ പിന്തുടരുകയും അവിടുത്തെ നിയമത്തെ അനുസരിക്കുകയും ചെയ്യട്ടെ. ദൈവമേ സ്വപരിശ്രമത്തിൽ അവരെ സഹായിക്കുകയും അങ്ങയെ സേവിക്കുന്നതിൽ അവർക്ക് ശക്തി നൽകുകയും ചെയ്യേണമേ. ദൈവമേ, അവരെ താനേ നടക്കാൻ വിടരുതേ ഓരോ അടിവെയ്പ്പിലും അങ്ങയുടെ ജ്ഞാനത്തിന്‍റെ വെളിച്ചം വീശി അവർക്ക് വഴികാട്ടുകയും അവരുടെ ഹൃദയങ്ങളെ അങ്ങയുടെ വാത്സല്യത്താൽ ആഹ്ളാദ ഭരിതമാക്കുകയും ചെയ്യേണമേ. സത്യമായും അങ്ങാണ് അവരുടെ സഹായിയും സർവ്വശക്തനും

- ബഹാഉള്ള